29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
Muna shamsuddin

അങ്ങ് ബ്രിട്ടനില്‍ കിടക്കുന്ന ചാള്‍സ് രാജാവിന്റെ കാര്യങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നതു ഒരു മലയാളി പെണ്‍കൊടി, അതും കാസര്‍ക്കോഡുകാരി ആണെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? (Muna Shamsuddin: Kerala mallu girl who serve british king Charles)  കേരളത്തിലെ കാസര്‍ഗോഡ്നിന്ന് ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വരെ വളര്‍ന്ന കഥയാണ് മുന ഷംസുദ്ദീന്റേത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന ഷംസുദ്ദീന്‍, നിലവില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായാണ് സേവനമനുഷ്ഠിക്കുന്നത്. ലണ്ടനിലെ വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ 2023 ആഗസ്തിലാണ് ഈ സുപ്രധാന പദവിയിലെത്തിയത്.

ഇന്നു ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ മേല്‍നോട്ടം മുതല്‍ വിദേശ യാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കുന്നതു വരെ അവളുടെ ജോലിയുടെ ഭാഗമാണ്. പരേതരായ പുതിയപുരയില്‍ ഷംസുദ്ദീന്റെയും, ഷഹനാസിന്റെയും മകളാണ് മുന ഷംസുദ്ദീന്‍. യുഎസ്, ബ്രിട്ടണ്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഭിഭാഷകനായിരുന്നു ഡോ. ഷംസുദ്ദീന്‍.

ALSO READ: സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു, 11 ലക്ഷം രൂപയുടെ അടിവസ്ത്രങ്ങള്‍ വാങ്ങി നല്‍കി; ഫെയ്‌സ്ബുക്ക് മുന്‍ സിഇഒക്കെതിരേ വെളിപ്പെടുത്തല്‍

യുകെയിലായിരുന്നു മുന ഷംസുദ്ദീന്റെ വിദ്യാഭ്യാസം. നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഗണിതത്തിലും, എന്‍ജിനീയറിംഗിലും ബിരുദം നേടി. പിന്നീട് ബ്രിട്ടീഷ് ഫോറിന്‍ സര്‍വീസസില്‍ ചേര്‍ന്നു. 15 വര്‍ഷത്തിലേറെ ഇവിടെ പ്രവര്‍ത്തി പരിയം നേടിയ മുന വിവിധ നയതന്ത്ര പദവികള്‍ കൈകാര്യ ചെയ്തിട്ടുണ്ട്.

2008 മുതല്‍ 2009 വരെ ഒരു ഇന്റര്‍നാഷണല്‍ ട്രേഡ് ഓഫീസറായിരുന്നു. 2009 നും 2012 നും ഇടയില്‍ നയതന്ത്രജ്ഞയായി പ്രവര്‍ത്തിക്കന്ന കാലത്ത് വിവിധ രാജ്യങ്ങളിലെ ബ്രിട്ടീഷ് എംബസികളിലും, കോണ്‍സുലേറ്റുകളിലും പ്രധാന റോളുകള്‍ വഹിച്ചു. 2022 മുതല്‍ 2024 വരെ വിദേശകാര്യ ഓഫീസില്‍ നയതന്ത്രജ്ഞയായിരുന്നു. തുടര്‍ന്നാണ് റോയല്‍ ഹൗസിലെ നിലവിലെ റോളിലേയ്ക്ക് നിയമിതയായത്.

യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡിനെ ആണ് മുന ഷംസുദ്ദീന്‍ വിവാഹം ചെയ്തിരിക്കുന്നത്. മുന ഷംസുദ്ദീന്റെ കുടുംബാഗങ്ങളും മറ്റും ഇപ്പോഴും കാസര്‍ഗോഡ് ഉണ്ട്. കുട്ടിയായിരിക്കുമ്പോള്‍ മുന എല്ലാ വര്‍ഷവും കുടുംബത്തോടൊപ്പം കാസര്‍കോട് സന്ദര്‍ശിച്ചിരുന്നു.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement