21
Mar 2025
Fri
21 Mar 2025 Fri
ex facebook employee alleges sexual harassment

ടെക് രംഗത്തെ ആടിയുലച്ചുകൊണ്ട് മുന്‍ ഫെയ്‌സ്ബുക്ക് ജീവനക്കാരിയുടെ പുസ്തകം. (ex facebook employee alleges sexual harassment) ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനി മെറ്റയുടെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ടെക് രംഗത്തെ പ്രമുഖ വനിതയുമായ ഷെറില്‍ സാന്‍ബെര്‍ഗിനെതിരെ കടുത്ത ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷെറില്‍ സിഒഒ ആയിരിക്കെ ഫെയ്‌സ്ബുക്കില്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന സാറ വിന്‍ വില്യംസ് എഴുതിയ കെയര്‍ലെസ് പീപ്പിള്‍: എ കോഷനറി ടെയ്ല്‍ ഓഫ് പവര്‍, ഗ്രീഡ് ആന്‍ഡ് ലോസ്റ്റ് ഐഡിയലിസം എന്ന പുസ്തകത്തിലാണ് വന്‍ വിവാദമുയര്‍ത്തുന്ന ആരോപണങ്ങളുള്ളത്.

2017ല്‍ മെറ്റയില്‍ നിന്നു സാറയെ പുറത്താക്കിയിരുന്നു. ഷെറിലിനെതിരെ മാത്രമല്ല, മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെയും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പുസ്തകം വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഷെറില്‍ തന്നോട് ഒരു മേലുദ്യോഗസ്ഥയ്ക്കു ചേരാത്ത വിധം പെരുമാറിയെന്നാണു പുസ്തകത്തില്‍ സാറ ഉന്നയിക്കുന്ന ആരോപണം.

ALSO READ: ഇത് ഹോസ്റ്റലോ അതോ കഞ്ചാവ് ഗോഡൗണോ? കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് പിടികൂടിയത് 10 കിലോ കഞ്ചാവ്

2016ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നിന്നു കലിഫോര്‍ണിയയിലേക്കു സ്വകാര്യ ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തന്നോടൊപ്പം കിടക്ക ഉപയോഗിക്കാന്‍ ഷെറില്‍ തുടരെത്തുടരെ ആവശ്യപ്പെട്ടെന്നു സാറ വെളിപ്പെടുത്തി. എന്നാല്‍, താന്‍ ആ ആവശ്യം നിരസിച്ചെന്നും അത് ഷെറിലിനെ അലോസരപ്പെടുത്തിയെന്നും സാറ പുസ്തകത്തില്‍ പറയുന്നു.

തന്റെ അസിസ്റ്റന്റായിരുന്ന സാദി എന്ന വനിതയോടുള്ള ഷെറിലിന്റെ പെരുമാറ്റവും സംശയാസ്പദമായിരുന്നു. ഒരിക്കല്‍ യൂറോപ്പിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തപ്പോള്‍ ഇരുവര്‍ക്കുമായി 11 ലക്ഷം രൂപയിലധികം വിലവരുന്ന അടിവസ്ത്രങ്ങള്‍ ഷെറില്‍ വാങ്ങി. പ്രഫഷനല്‍ രീതികള്‍ ലംഘിച്ചുകൊണ്ട് ഇരുവരും പരസ്പരം മടിയിലുറങ്ങാറുണ്ടായിരുന്നെന്നും സാറ ആരോപിക്കുന്നു.

സുക്കര്‍ബര്‍ഗ് ഉറക്കമുണരുന്നത് ഉച്ചയ്ക്ക്
ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഡേറ്റ ചൈനയുമായി ഷെയര്‍ ചെയ്യാന്‍ സുക്കര്‍ബര്‍ഗ് അലോചിച്ചിരുന്നെന്നും പുസ്തകത്തിലുണ്ട്. ചൈനീസ് മാര്‍ക്കറ്റിലേക്കു കടക്കാനായായിരുന്നു ഇത്.

സുക്കര്‍ബര്‍ഗ് എല്ലാദിവസവും ഉച്ചയ്ക്കാണു ഉറക്കമെണീറ്റിരുന്നത്. ആരെങ്കിലും തന്നെ ബോര്‍ഡ് ഗെയിമുകളില്‍ തോല്‍പിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നെന്നും പുസ്തകത്തിലുണ്ട്. ജോയല്‍ കപ്ലാന്‍ എന്ന ഫെയ്‌സ്ബുക്കിന്റെ പോളിസി ചീഫ് തന്നോട് അശ്ലീല പരാമര്‍ശം നടത്തിയെന്നും സാറ ആരോപിക്കുന്നു.

ആരോപണം നിഷേധിച്ച് മെറ്റ
ഉദ്യോഗസ്ഥര്‍ക്കെതിരെ ശരിയല്ലാത്ത ആരോപണങ്ങളാണു സാറ ഉന്നയിക്കുന്നതെന്നാണു മെറ്റയുടെ പ്രതികരണം. മോശം പ്രകടനം, പരുഷമായ പെരുമാറ്റം എന്നിവയുള്ളതിനാലായിരുന്നു സാറയ്‌ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് മെറ്റ അറിയിച്ചു.

സാറയ്‌ക്കെതിരെ അടിയന്തിര നിയമനടപടി സ്വീകരിച്ച മെറ്റ പുസ്തകത്തിന്റെ പ്രമോഷനുകള്‍ താല്‍കാലികമായി നിര്‍ത്തിവയ്പിച്ചിട്ടുണ്ട്. മെറ്റയിലെത്തുന്നതിനു മുന്‍പ് ലോകബാങ്കിലും ഗൂഗിളിലും ഷെറില്‍ ജോലി ചെയ്തിരുന്നു. കരിയറില്‍ അസാമാന്യ വിജയം നേടിയ ഷെറില്‍ ലോകപ്രശസ്തയാണ്. 2022ലാണ് അവര്‍ മെറ്റയില്‍ നിന്നു സ്ഥാനമൊഴിഞ്ഞത്.