കോട്ടയം: ലഹരി വ്യാപനം സംബന്ധിച്ച കെ.ടി ജലീല്‍ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ തന്റെ വിദ്വേഷ പ്രസംഗത്തിന് ന്യായീകരണമാക്കി ബിജെപി നേതാവ് പി.സി ജോര്‍ജ്. (PC George statement about KT jaleel speech on drug case) താനും കെ.ടി ജലീലും പറയുന്നത് ഒന്നു തന്നെയാണെന്നും ഇതേ കാര്യങ്ങളാണ് പാലാ ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും ജോര്‍ജ് അവകാശപ്പെട്ടു.
|
തന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങിത്തിരിച്ച രാജ്യദ്രോഹികള്‍ക്ക് ഇപ്പോള്‍ ഏതാണ്ടൊക്കെ തൃപ്തിയായി. ജനങ്ങള്‍ എന്തൊക്കെ അറിയരുതെന്ന് അവര്‍ ആഗ്രഹിച്ചോ അത് വഴിയേ പോവുന്ന എല്ലാരും ചര്‍ച്ച ചെയ്ത് തുടങ്ങിയെന്നും ജോര്‍ജ് പറഞ്ഞു. ‘തനിക്കും കല്ലറങ്ങാട്ടു പിതാവിനുമെതിരെ കേസ് എടുക്കാന്‍ ഓടിനടന്ന വി.ഡി സതീശന്, എസ്ഡിപിഐ, മുസ്ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങി എല്ലാ പാമ്പും പഴുതാരകളെയും വെല്ലുവിളിക്കുന്നു’.
‘കെ.ടി ജലീലിനെതിരെ ഒരു സമാന പരാതി കൊടുക്കാന്‍ നിങ്ങള്‍ക്ക് തന്റേടം ഉണ്ടോ?, സ്വര്‍ണക്കടത്ത് ഒരു ജില്ലയില്‍ മാത്രമാണ് കൂടുതലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ടുനോക്ക്, ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുന്‍പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്, കേസ് കൊടുക്ക്, കേരളത്തിലെ ജയിലുകള്‍ മതിയാവാതെ വരും’- ഫേസ്ബുക്ക് കുറിപ്പിലൂടെ ജോര്‍ജ് പ്രതികരിച്ചു.
അടുത്തിടെ എംഡിഎംഎ, കഞ്ചാവ് കേസുകളില്‍ പിടിക്കപ്പെട്ട ആളുകളെ പരിശോധിച്ചാല്‍ ഭൂരിഭാഗവും മുസ്ലിംകള് ആണെന്നും അവര്‍ ചെറുപ്പകാലത്ത് മദ്രസയില്‍ പോയിട്ടുള്ളവര്‍ ആയിരിക്കുമല്ലോ എന്നുമായിരുന്നു വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് മലപ്പുറത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ കെ.ടി ജലീല്‍ പറഞ്ഞത്.
സത്യത്തില്‍ ഏറ്റവുമധികം ധാര്‍മികമായി മുന്നില്‍ നില്‍ക്കേണ്ടത് മുസ്ലിംകളാണെന്നും എന്നാല്‍ മതപാഠശാലയില്‍ പോകാത്ത സഹോദരസമുദായങ്ങള്‍ പുലര്‍ത്തുന്ന ധാര്‍മിക ബോധം പോലും മദ്രസയില്‍ പോവുന്നെന്ന് പറയുന്ന മുസ്ലിം സമുദായാംഗങ്ങളില്‍ നിന്നുണ്ടാവുന്നില്ല എങ്കില്‍ അതെന്താണെന്ന് പരിശോധിക്കണമെന്നും കെ.ടി ജലീല്‍ പറഞ്ഞിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





