03
Mar 2025
Thu
03 Mar 2025 Thu

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയാണ് സന്തോഷ് കുമാര്‍. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 39 കാരനായ സന്തോഷ് കുമാറിനെ പാമ്പ് കടിച്ചത്. ഉടന്‍ തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പതിനഞ്ചാം വയസ് മുതല്‍ പാമ്പിനെ പിടിക്കാന്‍ തുടങ്ങിയ സന്തോഷുനെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ദക്ഷിണ തമിഴ്‌നാട് ഭാഗത്ത് പാമ്പുപിടിച്ച രംഗത്ത് ഏറ്റവും അറിയപ്പെട്ട വ്യക്തിയുമാണ് അദ്ദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലിസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാമ്പ് സംരക്ഷണവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. മാര്‍ച്ച് 17ന് തൊണ്ടാമുത്തൂരിന് സമീപത്തെ ജനവാസകേന്ദ്രത്തില്‍ മൂര്‍ഖന്‍ പാമ്പെത്തിയതായി സന്തോഷ് കുമാറിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം സ്ഥലത്തെത്തിയത്. പാമ്പ് കടിച്ച ഉടന്‍ അയാള്‍ സംഭവസ്ഥലത്തുതന്നെ ബോധരഹിതനായി. സമീപവാസികള്‍ ഇയാളെ രക്ഷപ്പെടുത്തി കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

മരിച്ച സന്തോഷ്‌കുമാറിന് വിവാഹിതനും രണ്ട് പെണ്‍മക്കളുമുണ്ടെന്നും ഇതില്‍ ഒരാള്‍ ഭിന്നശേഷിയുള്ളയാളാണെന്നും സന്തോഷിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Famous snake charmer Santosh Kumar dies of snakebite

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക