പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ഏഴുവയസ്സുകാരന് കുളത്തില്‍വീണു മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്പിളി ഭവനില്‍ സജീവ് – അമ്പിളി ദമ്പതികളുടെ മകന് സിദ്ധാര്‍ഥ് ആണ് മരിച്ചത്. രാവിലെ മൂത്ത കുട്ടിയെ സ്കൂള്‍ ബസ്സില്‍ കയറ്റിവിടാന്‍ അമ്മയോടൊപ്പം സിദ്ധാര്‍ഥും റോഡിലേക്ക് വന്നിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
|
തുടര്‍ന്ന് കുറുപ്പുംപടി പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരുടെ വീടിന് തൊട്ടടുത്ത് മീന്‍ വളര്‍ത്തുന്നതിനായി ഉണ്ടാക്കിയ കുളത്തില്‍ നിന്നു കുട്ടിയെ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഏതാനും ദിവസം മുമ്പാണ് മീന്‍ വളര്‍ത്തുന്നതിനായി എസ്കവേറ്റര്‍ ഉപയോഗിച്ച് ഇവിടെ കുളം കുഴിച്ചത്.
ALSO READ: എംഡിഎംഎ പൊതി വിഴുങ്ങി മരിച്ച യുവാവിന്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





