25
Mar 2025
Tue
25 Mar 2025 Tue
cheruthuruthi student missing

ചെറുതുരുത്തി (തൃശൂര്‍): മുത്തഛന്റെ മറവിയെ തുടര്‍ന്ന് ഒരു നാട് മുഴുവന്‍ പരിഭ്രാന്തിയിലായത് മൂന്ന് മണിക്കൂറിലേറെ. (Cheruthuruthi student missing incident )  ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതിനെ തുടര്‍ന്ന് ചെറുതുരുത്തിയിലാണ് മണിക്കൂറുകള്‍ നീണ്ട ആശങ്ക പരന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുതുരുത്തി സ്വദേശിയായ വ്യക്തിയുടെ ആറു വയസ്സുള്ള ആണ്‍കുട്ടിയെയാണ് കാണാതായത്. പരിഭ്രാന്തിക്കൊടുവില്‍ മുടിവെട്ടി സുന്ദരനായ കുട്ടിയെയാണ് തിരിച്ചുകിട്ടിയത്.

ALSO READ: കോഴിക്കോട്ട് മകന്‍ അച്ഛനെ വെട്ടിക്കൊന്നു; അമ്മയെ കൊന്നത് എട്ടുവര്‍ഷം മുമ്പ്

പൊലീസ് പറയുന്നത് ഇങ്ങനെ: കുട്ടിയെ ഓട്ടോറിക്ഷ ഡ്രൈവറായ മുത്തച്ഛന്‍ തിങ്കളാഴ്ച ഉച്ചക്ക് 12ന് ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍, പൈങ്കുളം റെയില്‍വേ ഗേറ്റിന് സമീപം വെച്ച് ഇദ്ദേഹത്തിന് ഓട്ടം ലഭിച്ചു. തുടര്‍ന്ന് കുട്ടിയെ ഒരു കടയിലാക്കി ഓട്ടം പോയി. എന്നാല്‍, ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിയ മുത്തഛന് കുട്ടിയെ എവിടെയാണ് നിര്‍ത്തിയതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ വന്നില്ല.

മൂന്നര മണിക്കൂര്‍ ചെറുതുരുത്തി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തി കുട്ടിയെ ചെറുതുരുത്തിയിലെ ബാര്‍ബര്‍ ഷോപ്പില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഈ ബാര്‍ബര്‍ ഷോപ്പിലാക്കിയാണ് അദ്ദേഹം ഓട്ടംപോയത്.

കുട്ടിയെ മുടിവെട്ടിക്കാന്‍ എത്തിച്ചതാണെന്ന് ധരിച്ച് ബാര്‍ബര്‍ ഷോപ്പുടമ മുടിവെട്ടിക്കൊടുത്തു. മുടിവെട്ടിക്കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും ആളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം കടക്കാര്‍ അറിയുന്നത്. ചെറുതുരുത്തി പൊലീസ് കുട്ടിയുടെ ബന്ധുക്കളെ ഉപദേശിച്ച് പറഞ്ഞയച്ചു.