01
Mar 2025
Thu
01 Mar 2025 Thu
Three-year-old girl dies after falling into boiling milk

ജയ്പൂര്‍: തിളച്ചുമറിയുന്ന പാല്‍ പാത്രത്തിലേക്ക് അബദ്ധത്തില്‍ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. (Three-year-old girl dies after falling into boiling milk ) രാജസ്ഥാനിലെ ജയ്പൂരിലുള്ള ദീഗ് ജില്ലയിലെ വീട്ടിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായ പൊള്ളലേറ്റ് ജയ്പൂരില്‍ ചികിത്സയിലായിരുന്ന സരിക എന്ന പെണ്‍കുഞ്ഞ് ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൂച്ചയെ കണ്ട കുട്ടി ഭയന്ന് ഓടുന്നതിനിടയില്‍ ആണ് സംഭവം. സ്റ്റൗവില്‍ വച്ച ചെമ്പില്‍ തിളക്കുകയായിരുന്ന പാല്‍ പാത്രത്തിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് മുത്തച്ഛന്‍ ഹരിനാരായണന്‍ പറഞ്ഞു. നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

‘ചെറിയ അശ്രദ്ധക്ക് വലിയ വിലയൊടുക്കേണ്ടിവരും. അതാണ് എന്റെ മകളുടെ കാര്യത്തില്‍ സംഭവിച്ചത്. എല്ലാ കുടുംബങ്ങളും കുട്ടികളെ ശ്രദ്ധയോടെ പരിപാലിക്കണ’മെന്ന് സരികയുടെ പിതാവ് പറഞ്ഞു.