26
Mar 2025
Fri
26 Mar 2025 Fri
UD Clerk went missing from Kottayam found

കോട്ടയം മുത്തോലി ഗ്രാമപ്പഞ്ചായത്തിലെ കാണാതായ യു ഡി ക്ലാര്‍ക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ബിസ്മി പഞ്ചായത്ത് ഓഫിസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‍കി. കിഴവങ്കുളം ജങ്ഷനില്‍ നിന്ന് ബിസ്മി ബസ്സില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തൊടുപുഴയില്‍ നിന്നു കണ്ടെത്തിയത്.

ALSO READ: കോട്ടയത്ത് യുഡി ക്ലര്‍ക്കായ യുവതിയെ കാണാനില്ല