കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ സംഘപരിവാരത്തിനെതിരേ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് എസ്ഡിപിഐ നേതാവിനെതിരേ കേസ്. (Case filed against SDPI leader over placard against Sangh Parivar ) ഈദ് നമസ്‌കാരത്തിന് ശേഷം പള്ളിക്ക് മുന്നില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ പ്രാദേശിക എസ്ഡിപിഐ നേതാവ് അബ്ദുല്‍ ഗഫൂര്‍ കുറാഹട്ടിക്കെതിരേയാണ് കേസ്. സംഘപരിവാര സംഘടനയുടെ പരാതിയെ തുര്‍ന്നാണ് പോലീസ് ഇടപെട്ടത്.
|
ബ്രിട്ടീഷുകാര്‍ക്കെതിരേ പൊരുതിയ മുസ്ലിംകള്‍ക്ക് സംഘപരിവാരം നിസ്സാരമാണെന്നായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, ഹിന്ദു ലോയേഴ്‌സ് അസോസിയേഷന്‍ എന്നിവയാണ് ഇതിനെതിരേ ഹുബ്ബള്ളി സബര്‍ബന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത്.
എസ്ഡിപിഐ അംഗങ്ങള്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടുന്നുവെന്നും ആരോപിച്ചാണ് പരാതി. തുടര്‍ന്ന് സംഘപരിവാര പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷത്തിനു മുതിര്‍ന്നതോടെയാണ് പോലീസ് കേസെടുത്തത്.
വഖഫ് ബില്ല്, ഫലസ്തീന്‍, ഇഡി വേട്ട തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി എസ്ഡിപിഐ ദേശവ്യാപകമായി ഈദ് ദിനത്തില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പള്ളികള്‍ക്കും ഈദ് ഗാഹുകള്‍ക്കും മുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി ഉയര്‍ത്തിയ പ്ലക്കാര്‍ഡിനെതിരേയാണ് സംഘപരിവാരം രംഗത്തെത്തിയതും സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് കേസെടുത്തതും.





