27
Apr 2025
Fri
27 Apr 2025 Fri
yogi adityanath

ലഖ്‌നോ: വഖഫ് ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ സംസ്ഥാനത്തെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും പിടിച്ചെടുക്കാനുള്ള നീക്കവുമായി യുപി സര്‍ക്കാര്‍. (BJP government moves to seize thousands of waqf properties in UP )  സംസ്ഥാനത്തെ ഭൂരിഭാഗം വഖഫ് സ്വത്തുക്കളും അനധികൃതമാണെന്നും അവ കണ്ടുകെട്ടുമെന്നുമാണ് യോഗി ആതിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ അത്തരം സ്വത്തുക്കള്‍ കണ്ടെത്താനും അവ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിക്കാനും അതത് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന റവന്യൂ വകുപ്പിന്റെ രേഖകളില്‍ 2963 വഖഫ് സ്വത്തുക്കള്‍ മാത്രമാണ് നിലവിലുള്ളതെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍, സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ഇപ്പോഴത്തെ എണ്ണം 1.30 ലക്ഷത്തിലധികമാണെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.

ALSO READ: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി; രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമമാകും; മുനമ്പത്ത് ആഹ്‌ളാദ പ്രകടനം

ഗ്രാമ സമാജത്തിന്റെ ഭൂമി, കുളങ്ങള്‍ തുടങ്ങിയവ പോലും സംസ്ഥാനത്ത് വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ആരോപണം. ദാനം ചെയ്ത ഭൂമി മാത്രമേ വഖഫ് സ്വത്തായി പ്രഖ്യാപിക്കാന്‍ സാധിക്കൂ എന്നും അധികൃതര്‍ പറയുന്നു.

എത്രത്തോളം സ്വത്തുക്കള്‍ ഇത്തരത്തില്‍ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താന്‍ സംസ്ഥാന റവന്യൂ വകുപ്പ് സര്‍വേ നടത്തുകയാണ്. ബറേലി, സഹാറന്‍പൂര്‍, ബിജ്നോര്‍, മുസഫര്‍നഗര്‍, മൊറാദാബാദ്, രാംപൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുക്കളുള്ളത് എന്ന് സൂചന.

ജില്ലാ മജിസ്ട്രേറ്റുമാര്‍ സ്വത്തുക്കള്‍ പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഭേദഗതി വരുത്തിയ വഖഫ് ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരമൊരു നീക്കം തങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നതാണെന്ന് സമാജ്വാദി പാര്‍ട്ടി (എസ്പി) നേതാവ് ഫഖ്റുള്‍ ഹസന്‍ പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ വേണ്ടിയാണ് പുതിയ വഖഫ് ബില്‍ കൊണ്ടുവന്നതെന്ന് വ്യക്തമാക്കുന്നതാണ് യോഗി സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.