തൊടുപുഴ ബിജു വധക്കേസില്‍ ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ സീനയുടെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സീനയെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ബിജുവിന്റെ ചെരിപ്പ്, കാലുകള്‍ കെട്ടിയ തുണി, ഷൂ ലേസ് എന്നിവ കണ്ടെത്തി.
|
മാര്‍ച്ച് 20നായിരുന്നു ജോമോനും ഇയാള്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് ബിജുവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് മാലിന്യ സംസ്കരണ പ്ലാന്റില്‍ തള്ളിയത്. ബിജുവിനെ കാണാതായതിനു പിന്നാലെ കുടുംബം നല്കിയ പരാതിയില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് മറ്റൊരു കേസുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം ക്വട്ടേഷന്‍ സംഘാംഗത്തിലെത്തിയതും കൊലപാതകം പുറത്തറിയുന്നതും.
ജോമോന്, ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആഷിക് ജോണ്സണ്, മുഹമ്മദ് അസ് ലം, ജോമിന് കുര്യന് എന്നിവര്‍ പിടിയിലാവുന്നതും. ഇതിനു ശേഷം ജോമോന്റെ ബന്ധു എബിനും പിടിയിലായി. സീന കൂടി പിടിയിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





