24
Mar 2025
Sat
24 Mar 2025 Sat
Biju Joesph body

Biju Joesph body found: ഇടുക്കി തൊടുപുഴ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ ക്യാറ്ററിംഗ് ഗോഡൗണിലെ മാന്‍ഹോളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാന്‍ഹോളില്‍ മൃതദേഹം ഒളിപ്പിച്ചതായി പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ഇവിടെ പരിശോധന ആരംഭിച്ചത്.

വലിയ രീതിയിലുള്ള ദുര്‍ഗന്ധം ഗോഡൗണില്‍ ഉണ്ടായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമാണുള്ളത്. മൃതദേഹം മാന്‍ഹോളിലിട്ട് കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്.

ഫോറെന്‍സിക്ക് പരിശോധനയ്‌യ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ മൃതദേഹം ബിജുവിന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുളൂ.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. പിന്നീട് ഭാര്യ തൊടുപുഴ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികളെ കണ്ടെത്തുന്നത്.

ക്വട്ടേഷന്‍ നല്‍കിയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് നിലവിലെ നിഗമനം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ചില സംഘര്‍ഷങ്ങളും കൊലയ്ക്ക് കാരണമായി. കസ്റ്റഡിയിലായ മൂന്ന് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ്.

എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.