വെന്റിലേറ്ററില്‍ ചികില്‍സയിലിരിക്കെ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏപ്രില്‍ ആറിനാണ് സംഭവം. 46കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ആരോഗ്യം വീണ്ടെടുത്ത് ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതോടെ എയര്‍ഹോസ്റ്റസ് പീഡന വിവരം ഭര്‍ത്താവിനോടു പറയുകയായിരുന്നു.
|
ജോലി ചെയ്യുന്ന എയര്‍ലൈന്‍ കമ്പനി സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുക്കാനായി ഗുരുഗ്രാമില്‍ എത്തിയപ്പോള്‍ പരാതിക്കാരി നീന്തല്‍കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും ചികില്‍സയ്ക്കായി ഇവിടുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏപ്രില്‍ അഞ്ചിന് ഭര്‍ത്താവിന്റെ ഇടപെടലില്‍ എയര്‍ ഹോസ്റ്റസിനെ മറ്റൊരാശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ വച്ചാണ് ഏപ്രില്‍ ആറിന് ആശുപത്രി ജീവനക്കാര്‍ പരാതിക്കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. അര്‍ധബോധാവസ്ഥയില്‍ ആയിരുന്ന പരാതിക്കാരിക്ക് പീഡനം ചെറുക്കുവാനോ ശബ്ദമുണ്ടാക്കാനോ പോലും ഈ സമയം പരാതിക്കാരിക്ക് ശേഷിയുണ്ടായിരുന്നില്ല. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാര് അതിക്രമം തടഞ്ഞില്ലെന്നും പരാതിക്കാരി പറയുന്നു.
ഡിസ്ചാര്‍ജ് ആയതിനു പിന്നാലെ നിയമോപദേശം തേടിയ ദമ്പതികള്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പോലീസ് ആശുപത്രിയില്‍ എത്തുകയും സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.





