മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഉസ്മാന് കരുളായി. (SDPI says no decision has been taken on whether to contest in Nilambur ) ഏതു മുന്നണിയെ പിന്തുണക്കും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നിലമ്പൂരിലേത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഒരു തിരഞ്ഞെടുപ്പാണ്. ഇത് ഏതെങ്കിലും തരത്തില്‍ നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പാണെന്ന് എസ്ഡിപിഐ കരുതുന്നില്ല.
|
നേതൃത്തിന്റെ ഭാഗത്ത് നിന്ന് മല്‍സരിക്കാന്‍ തീരുമാനം വരികയാണെങ്കില്‍ എസ്ഡിപിഐ സജീവമായി രംഗത്തുണ്ടാവും. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പാര്‍ട്ടി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മിറ്റിയാണ്. അങ്ങിനെ തീരുമാനിച്ച് കഴിഞ്ഞാല്‍ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ദേശീയ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ഏത് മുന്നണിയെ പിന്തുണക്കണമെന്ന കാര്യത്തിലും തീരുനമാനമെടുത്തിട്ടില്ലെന്നും ഉസ്മാന് കരുളായി പറഞ്ഞു.


