കോഴിക്കോട്: ഏതൊരു സാമൂഹിക വിഷയത്തെയും മുസ്് ലിം വിദ്വേഷത്തിനുള്ള അവസരമാക്കി മാറ്റുക എന്നത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പ്രസ്താവിച്ചു. ആദരണീയനായ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെപ്പോലെയുള്ള ഉന്നത വ്യക്തിത്വങ്ങളെ ലക്ഷ്യംവച്ച് ആര്‍ വി ബാബു നടത്തിയ അത്യന്തം വിഷലിപ്തമായ പ്രസ്താവന ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പേരില്‍ ലഹരിക്കെതിരായ പോരാട്ടം നടത്തുന്ന സര്‍ക്കാര്‍, അതിനെത്തന്നെ മറയാക്കി കേരളത്തിന്റെ മതേതര അന്തരീക്ഷത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ഇത്തരം വിദ്വേഷ പ്രചാരകരെ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തൗഫീഖ് മമ്പാട് വ്യക്തമാക്കി.
ഇത്തരം വര്‍ഗീയ അജണ്ടകളെ കണ്ടില്ലെന്ന് നടിക്കുന്നത് നാളത്തെ കേരളത്തിന്റെ മതേതര ആരോഗ്യത്തിന് വലിയ ഭീഷണിയാണ്. വിദ്വേഷം ഉല്‍പ്പാദിപ്പിക്കുന്ന ഇത്തരം പുഴുക്കുത്തുകള്‍ക്ക് മതേതര കേരളത്തിന്റെ നിയമസംവിധാനത്തിനകത്ത് എത്രത്തോളം സ്ഥാനമുണ്ടെന്ന് തീരുമാനിക്കേണ്ടത് ഭരിക്കുന്നവരാണ്. കുറ്റവാളികള്‍ക്ക് നിയമത്തിന് മുന്നില്‍ സുരക്ഷിത താവളമില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്.


