03
Apr 2025
Sun
03 Apr 2025 Sun
ADGP M R AJithkumar recomended for Presidents Medal

എഡിജിപി എംആര്‍ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാര്‍ശ. ഇത് ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നേരത്തെ അഞ്ചു തവണ നല്‍കിയ ശുപാര്‍ശകള്‍ ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തള്ളിയിരുന്നു. ഡിജിപി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ ചീഫ് സെക്രട്ടറി തല സ്‌ക്രീനിംഗ് കമ്മിറ്റി ഇതു കേന്ദ്രത്തിന് നല്‍കും. ആഗസ്തില്‍ പ്രഖ്യാപനം നടത്തി ജനുവരി 26ന് മെഡല്‍ നല്‍കുകയാണ് പതിവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്തുത്യര്‍ഹ സേവന മെഡലിന് ശേഷമാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുക. എഡിജിപി റാങ്കിലെത്തിയത് മുതല്‍ എം.ആര്‍.അജിത് കുമാറിന്റെ പേര് കേന്ദ്രത്തിലെത്തുന്നുണ്ട്.

മുമ്പ് മൂന്ന് തവണ മാത്രമായിരുന്നു ശുപാര്‍ശ സമര്‍പ്പിക്കാന്‍ അവസരം. എന്നാല്‍ ഈ നിബന്ധന കേന്ദ്രം എടുത്തു കളഞ്ഞിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റിപോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

ALSO READ: ആര്‍എസ്എസ് പ്രചാരകനായ അജിത് കുമാറിനെ സര്‍ക്കാര്‍ തൊടില്ല; കോടതിയെ സമീപിക്കുമെന്ന് പിവി അന്‍വര്‍ 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക