കട്ടപ്പന: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ കോടതിയെ സമീപിക്കുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ആര്‍എസ്എസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള ഒരു തീരുമാനവും ഈ സര്‍ക്കാര്‍ എടുക്കില്ല. കവടിയാറിലെ വീട് നിര്‍മാണത്തില്‍ അജിത് കുമാര്‍ രജിസ്ട്രേഷന്‍ തട്ടിപ്പ് നടത്തിയതില്‍ തന്റെ കൈവശമുള്ള കുറച്ച് തെളിവുകള്‍ വിജിലന്‍സിന് കൊടുത്തിരുന്നു. ബാക്കിയുള്ളത് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.
|
ചില തെളിവുകള്‍ മനപ്പൂര്‍വം കൊടുക്കാതിരുന്നതാണ്. കാരണം, കൊടുക്കുന്നതൊക്കെ വിഴുങ്ങുകയാണ്. ജനങ്ങളെ പറ്റിച്ച് മുഖ്യമന്ത്രിയും അജിത്കുമാറും പി. ശശിയും ഏത് റിപ്പോര്‍ട്ട് ഉണ്ടാക്കിയാലും ഹൈക്കോടതിയെ സമീപിക്കും.
അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഫ്‌ളാറ്റ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട ഒറ്റ രേഖ മതിയെന്ന് അന്‍വര്‍ പറഞ്ഞു. 33.80 ലക്ഷം രൂപക്ക് അദ്ദേഹം ഒരു ഫ്‌ളാറ്റ് വാങ്ങി. ഒരു രൂപ പോലും ആധാരത്തില്‍ കാണിക്കാതെയാണ് പണം നല്‍കി ഫ്‌ളാറ്റ് വാങ്ങിയത്. പത്താം ദിവസം 110 ശതമാനം ലാഭത്തില്‍ പണം വാങ്ങി 65 ലക്ഷത്തിന് അത് വിറ്റു. സര്‍ക്കാറിന്റെ നിലപാട് സത്യസന്ധമാണെങ്കില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നത് അതിനാലാണ്.
ആര്‍.എസ്.എസിന്റെ പ്രചാരകനായി അജിത്കുമാര്‍ നിലനില്‍ക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 25 മുതല്‍ 30 സീറ്റ് വരെ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാകും. സഹകരണസംഘത്തെ മുഴുവന്‍ കോര്‍പറേറ്റ്വത്കരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.


