തിരുവനന്തപുരം: കേരളം വഴി സര്‍വിസ് നടത്തുന്ന എട്ട് ജോഡി ട്രെയിനുകളിnz കോച്ചുകളുടെ എണ്ണത്തില്‍ മാറ്റംവരുത്താന്‍ റെയില്‍വേ തീരുമാനിച്ചു. ജൂണ്‍ 19 മുതലുള്ള വിവിധ ദിവസങ്ങളിലായാണ് കോച്ചുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയുള്ള സര്‍വിസുകള്‍ പ്രാബല്യത്തില്‍ വരിക. മാറ്റംവരുത്തുന്ന ട്രെയിനുകള്‍ ഇവയാണ്:
|
1, 2: തിരുവനന്തപുരം – വെരാവല്‍ എക്സ്പ്രസ് (16334/16333), എം.ജി.ആര് ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസ് (12697/12698) എന്നിവയില്‍ ഒരു സ്ലീപ്പര്‍, എ.സി ത്രീ ടയര്‍ കോച്ചുകള്‍ കുറച്ച് പകരം ഒന്ന് വീതം എ.സി. ടു ടയര്‍, എ.സി ത്രീ ടയര്‍ എക്കോണമി കോച്ചുകള്‍ ഘടിപ്പിക്കും.
3: തിരുവനന്തപുരം – ഷാലിമാര്‍ എക്സ്പ്രസില്‍ (22641/22642) ഒരു ത്രീ ടയര്‍ എ.സി എക്കോണമി കോച്ചിന് പകരം ഒരു സ്ലീപ്പര്‍ കോച്ച് അനുവദിച്ചു.
4, 5, 6: തിരുവനന്തപുരം നോര്‍ത്ത് – കോര്‍ബ (22648/22647), തിരുവനന്തപുരം നോര്‍ത്ത് – ഇന്‍ഡോര്‍ (22646/22645), തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ (12643/12644) എന്നീ ട്രെയിനുകളില്‍ നിലവിലുള്ള എട്ട് എ.സി ത്രീ ടയര്‍ എക്കോണമി കോച്ചുകള്‍ മൂന്നാക്കി ചുരുക്കി. പകരം നാല് എ.സി ത്രീ ടയര്‍ കോച്ചും ഒരു സ്ലീപ്പര്‍ കോച്ചും അനുവദിച്ചു.
7: തിരുവനന്തപുരം – ന്യൂഡല്‍ഹി (12625/12626) എക്സ്പ്രസില്‍ ഒരു എ.സി, സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. മറ്റ് കോച്ചുകളില്‍ കുറവുണ്ടാകും.
8: തിരുവനന്തപുരം- മൈസൂര്‍ (16315/16316) എക്സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം പത്തില്‍ നിന്ന് എട്ടായി ചുരുങ്ങും. എ.സി ത്രീ ടയര്‍ കോച്ചുകളുടെ എണ്ണവും നാലായി ചുരുക്കി. പകരം എ.സി. ടു ടയര്‍ കോച്ചുകളില്‍ ഒരെണ്ണം കൂടും. കൂടാതെ പുതിയതായി രണ്ട് എ.സി ത്രീ ടയര്‍ എക്കോണമി കോച്ചുമുണ്ടാകും.
Change in number of coaches in 8 trains via Kerala | Full List


