18
Apr 2025
Tue
18 Apr 2025 Tue
Kerosene distribution ration sops

തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. (Kerosene distribution through ration shops resumes) അടുത്ത മാസം മുതല്‍ എല്ലാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്ന് മണ്ണെണ്ണ ലഭിക്കുമെന്നാണ് വിവരം. 5676 കിലോ ലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്ലാ വര്‍ഷവും മണ്ണെണ്ണയുടെ അലോട്ട്‌മെന്റ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാ കാര്‍ഡുകാര്‍ക്കും പ്രതിമാസം ഒരു ലിറ്റര്‍ വീതം നല്‍കിയിരുന്നത് ചുരുക്കി മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കിയിരുന്നത്. എന്നാല്‍ ഇനി വെള്ള കാര്‍ഡുകാര്‍ക്കടക്കം എല്ലാ വിഭാഗങ്ങള്‍ക്കും മണ്ണെണ്ണ ലഭിക്കുമെന്നാണ് വിവരം.

ALSO READ: മുഗള്‍, മുസ്ലിം രാജാക്കന്മാരെ വെട്ടി എന്‍സിഇആര്‍ടി പാഠപുസ്തകം; പകരം കുംഭമേളയും കെട്ടുകഥകളും

മണ്ണെണ്ണ വിതരണം നടത്തുന്നതിന് നാല് മുതല്‍ അഞ്ച് വരെ മൊത്തവിതരണക്കാര്‍ ഓരോ താലൂക്കുകളിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും മണ്ണെണ്ണയുടെ അലോട്ട്മെന്റ് ഗണ്യമായി കുറഞ്ഞതുകൊണ്ട് പലരും പിന്‍മാറിയിരുന്നു, ഒരു വര്‍ഷത്തിലധികമായി മണ്ണെണ്ണ വിതരണം ഇല്ലാത്തതുകൊണ്ട് ഇന്ധനം നിറയ്ക്കുന്ന ബാരലുകള്‍ തുരുമ്പു പിടിച്ച് ഉപയോഗ്യമല്ലാതായിട്ടുണ്ട്.

മണ്ണെണ്ണയും പെട്രോളിയം ഉത്പന്നങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി സൗകര്യം വേണമെന്ന റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ ഉത്തരവ് മൂലം ചെറുകിട ഗുഡ്സ് ക്യാരിയര്‍ വാഹനങ്ങളും മണ്ണെണ്ണ ലോഡ് കയറ്റാന്‍ തയാറാവായിരുന്നില്ല. ഭക്ഷ്യധാന്യങ്ങളും, പഞ്ചസാരയും സ്റ്റോക്കെത്തിക്കുന്നത് പോലെ മണ്ണെണ്ണയും വാതില്‍പടിയായി വിതരണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

14 സംസ്ഥാനങ്ങള്‍ മണ്ണെണ്ണ വിതരണം ഉപേക്ഷിക്കുകയും പടിപടിയായി മണ്ണെണ്ണ വിതരണം നിറുത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്രയും മണ്ണെണ്ണ അനുവദിക്കപ്പെട്ടിരിക്കുന്നത്.