|
നിലപാട് വെട്ടിത്തുറന്നു പറയുന്നതിൽ എന്നും വാർത്തകളിൽ നിറഞ്ഞുനിന്ന നടിയാണ് ബിഗ്ബോസ് പാർടിസിപ്പൻ്റ് കൂടിയായ ലക്ഷ്മി പ്രിയ. ഇപ്പോഴിതാ വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലക്ഷ്മി പ്രിയ വാർത്തകളിൽ ഇടം പിടിച്ചിരിക്കുക ആണ്. ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്ന് ആണ് നടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവച്ചത്. ’22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് പറയുന്നത്’ എന്ന ആമുഖത്തോടെ ആണ് നടി കുറിപ്പ് പങ്കുവച്ചത്. ഇത് ചർച്ചയായതോടെ വൈകാതെ തന്നെ നടി തന്നെ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. അപ്പോഴേക്കും കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ലക്ഷ്മി പ്രിയ നീക്കം ചെയ്ത കുറിപ്പ്
ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ ജീവിതം എത്തി നില്ക്കുന്ന ഈ വേളയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങള്‍ ഒരിക്കലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം.
22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വര്‍ധിക്കുന്നത്. ഇത് കൗമാരം മുതല്‍ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോള്‍ എവിടെയോ ആ കണക്ഷന് ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്. ആയതിനാല്‍ ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതം അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ സെപ്പറേഷന്‍ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കള്‍ ഇതൊക്കെ മാനിക്കാന്‍ അപേക്ഷിക്കുന്നു.
Actress Lakshmi Priya announced divorce on Facebook, later removed it


