25
May 2025
Sun
25 May 2025 Sun
Father killed Son

തിരുവനന്തപുരം: അമ്പൂരിയില്‍ മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തികൊന്നു. (Father stabs son to death in Thiruvananthapuram) കുന്നത്തുമല സ്വദേശി മനോജാണ് (29) മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ അച്ഛന്‍ കത്തിയെടുത്ത് മകനെ കുത്തുകയായിരുന്നു. കറിക്കത്തി കൊണ്ടാണ് കൊല നടത്തിയത്.

മനോജിനെ ഉടന്‍ തന്നെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിജയനെ നെയ്യാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.