25
May 2025
Wed
25 May 2025 Wed

കോഴിക്കോട്: കേരള ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച (മെയ് പത്ത്) പുലര്‍ച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ IX3011ലെ ഹാജിമാര്‍ മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാമത്തെ വിമാനമായ IX3031 യാത്ര ചെയ്യേണ്ട ഹജ്ജ് തീര്‍ത്ഥാടകര്‍ ഉച്ചക്ക് ശേഷം മൂന്ന് മണിക്കും റിപ്പോര്‍ട്ട് ചെയ്യണം. ഹാജിമാര്‍ ലഗേജുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെ പില്ലര്‍ നമ്പര്‍ 5ന് സമീപമാണ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാര്‍ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഹാജിമാരെ നേരിട്ട് അറിയിക്കുന്നതണ്.

മെയ് 22നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീര്‍ത്ഥാടകര്‍ കരിപ്പൂര്‍ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്.

ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂര്‍ എംബാര്‍ക്കേഷന്‍ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം ശനിയാഴ്ച രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീര്‍ത്ഥാടകരും കര്‍ണ്ണാടകയില്‍ നിന്നുള്ള 73 തീര്‍ത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീര്‍ത്ഥാടകരാണ് കണ്ണൂരില്‍ നിന്നും ഇക്കുറി യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാര്‍ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീര്‍ത്ഥാടകര്‍ മെയ് 11ന് രാവിലെ ആറ് മണിക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

എല്ലാ ഹജ്ജ് തീര്‍ത്ഥാടകും ആദ്യം എയര്‍പാര്‍ട്ടിലെ രജിസ്‌ട്രേഷന്‍ കൗണ്ടറിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എയര്‍പോര്‍ട്ടിലെത്തി രജിസ്റ്റര്‍ ചെയ്ത് ലഗേജുകള്‍ എയര്‍ലൈന്‍സിന് കൈമാറിയതിന് ശേഷമാണ് ഹാജിമാര്‍ ഹജ്ജ് ക്യാമ്പിലെത്തുന്നത്.

കൊച്ചി എംബാര്‍ക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16നാണ് ആരംഭിക്കുന്നതെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Hajj 2025: first flight from Karipur, through the Kerala Hajj Committee, will depart on Saturday