01
May 2025
Thu
01 May 2025 Thu
IPL match postponed

ധര്‍മ്മശാലയില്‍ നടന്നുകൊണ്ടിരുന്ന പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരം പാതിവഴിയില്‍ നിര്‍ത്തിവച്ചു. (India-Pakistan war: IPL 2025 match abandoned) ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചാബിന്റെ ഇന്നിംഗ്‌സ് പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് അധികൃതര്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുകയായിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ഈ നീക്കമെന്നാണ് സൂചന.

തുടക്കത്തില്‍ ഫ്‌ളഡ് ലൈറ്റ് തകരാറിലായതാണ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും, പിന്നീട് ഇത് സുരക്ഷാ കാരണങ്ങളാല്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണെന്ന് മനസ്സിലായി. ഔദ്യോഗികമായി ടെക്‌നിക്കല്‍ പ്രശ്‌നം കാരണം കളി ഉപേക്ഷിച്ചു എന്നാണ് പ്രസ്താവന വന്നിരിക്കുന്നത്.

ALSO READ: മൂന്ന് സംസ്ഥാനങ്ങളില്‍ പാകിസ്താന്റെ ആക്രമണം; പാക് യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ട് ഇന്ത്യ; സ്ഥിതിഗതികള്‍ അതീവ ഗുരുതരം

കളിക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും തുടര്‍ന്ന് കാണികളോട് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ ഇന്ത്യക്ക് നേരെ ശക്തമായ ആക്രമണം നടത്തുന്നതായാണ് റിപോര്‍ട്ട്. ഡ്രോണുകളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ചാണ് ആക്രമണം. ഇന്ത്യ ഇതിനെ ശക്തമായി പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഐപിഎല്‍ അധികൃതരും സുരക്ഷാ നടപടി സ്വീകരിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ധര്‍മ്മശാലയില്‍ നടക്കാനിരുന്ന അടുത്ത മത്സരം ഇതിനകം തന്നെ അഹമ്മദാബാദിലേക്ക് മാറ്റിയിട്ടുണ്ട്.