16
May 2025
Sun
16 May 2025 Sun
Man Mocked Over Weight Shoots at two During Feast

സമൂഹവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ തടിയനെന്നു വിളിച്ചു കളിയാക്കിയ രണ്ടുപേരെ വാഹനത്തില്‍ പിന്തുടര്‍ന്ന് വെടിവച്ചുവീഴ്ത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ബെല്‍ഘാട്ട് സ്വദേശിയായ അര്‍ജുന്‍ ചൗഹാനാണ് ബോഡി ഷെയ്മിങ് നടത്തിയ അനില്‍ ചൗഹാന്‍, ശുഭം ചൗഹാന്‍ എന്നിവരെ ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിരുന്നില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവരും. വിരുന്നിനിടെ തടിയാ എന്നു വിളിച്ചുകളിയാക്കിയതിന്റെ പക മനസ്സില്‍ വച്ച അര്‍ജുന്‍ ചൗഹാന്‍ കഴിഞ്ഞദിവസം സുഹൃത്ത് ആസിഫ് ഖാനൊപ്പം അനിലിനെയും അര്‍ജുനെയും ആക്രമിക്കാനായി ഹൈവേയിലൂടെ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നു.

ടെണുവ ടോള്‍ പ്ലാസയ്ക്കു സമീപം വാഹനം അനിലും ശുഭവും സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയതോടെ അര്‍ജുനും സുഹൃത്തും ചേര്‍ന്ന് ഇരുവരെയും വലിച്ച് പുറത്തിടകയും അര്‍ജുന്‍ ഇവരെ വെടിവയ്ക്കുകയുമായിരുന്നു. ആക്രമണശേഷം ഇരുവരും രക്ഷപ്പെടുകയും ചെയ്തു.

സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും അപകടനില തരണം ചെയ്തതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. വെടിയേറ്റ യുവാക്കളിലൊരാളുടെ അച്ഛന്റെ പരാതിയില്‍ പോലീസ് അര്‍ജുന്‍ ചൗഹാനെ അറസ്റ്റ് ചെയ്തു.

ALSO READ: കളിയാക്കിയതിൽ പക; പത്താംക്ലാസ് വിദ്യാർഥി അധ്യാപകനെ വെടിവച്ചു‌

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക