കളിയാക്കിയതിലെ പകയെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി അധ്യാപകനെ വെടിവച്ചുവീഴ്ത്തി. നാടൻ തോക്ക് ഉപയോഗിച്ച് മൂന്നുതവണയാണ് വിദ്യാർഥി അധ്യാപകനെ വെടിവച്ചത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. സംഭവശേഷം വിദ്യാർഥി ഓടി രക്ഷപ്പെട്ടു.
|
വെടിയേറ്റെങ്കിലും ആന്തരികാവയവങ്ങളിലൊന്നും വെടിയേൽക്കാതിരുന്നതിനാൽ അധ്യാപകൻ അപകടനില തരണം ചെയ്തു. അധ്യാപനെ വിദഗ്ധ ചികിൽസയ്ക്കായി ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറഞ്ഞു.
വെടിയുതിർത്ത വിദ്യാർഥിയെ അധ്യാപകനും വഴിയാത്രക്കാരും ചേർന്ന് തടയാൻ ശ്രമിക്കുകയും പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതിനിടെ കുട്ടി ഓടിപ്പോവുകയായിരുന്നു. അതേസമയം വെടിവച്ച വിദ്യാർഥിയെ തനിക്ക് അറിയില്ലെന്ന് അധ്യാപകൻ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





