26
May 2025
Mon
26 May 2025 Mon
eloped

പരപ്പനങ്ങാടി(മലപ്പുറം): വ്യാഴാഴ്ച വിവാഹം കഴിഞ്ഞ യുവതി വെള്ളിയാഴ്ച ഭര്‍ത്താവിനെ പെരുവഴിയിലാക്കി കാമുകനോടൊപ്പം മുങ്ങി. (Newly weds eloped with lover in Malappuram)  ഉള്ളണം മുണ്ടിയന്‍കാവ് സ്വദേശിയായ യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് കഴിഞ്ഞത്. ഇരുപത്തിനാലുകാരിയായ യുവതിയും ഭര്‍ത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടില്‍ വെള്ളിയാഴ്ച വിരുന്നിനെത്തിയതായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിരുന്നിനുശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുപോകുന്നവഴി പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സുഹൃത്തിനെ കാണണമെന്നാവശ്യപ്പെട്ട് യുവതി വാഹനം നിറുത്തിക്കുകയും വണ്ടിയില്‍നിന്നിറങ്ങി പോവുകയുമായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ യുവതി ഏറെ നേരം കാത്തുനിന്നിട്ടും തിരിച്ചുവന്നില്ല. ഇവിടെ എത്തിയ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു.

ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ വെള്ളിയാഴ്ച താനൂരിലുള്ള കാമുകന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്.

കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ പോകുകയാണെന്നറിയിച്ചതിനെത്തുടര്‍ന്ന് കാമുകന്റെ കൂടെ വിട്ടയച്ചതായി പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു.