14
May 2025
Thu
14 May 2025 Thu

ഇംഫാല്‍: മണിപ്പുരില്‍ സുരക്ഷാ സേന 10 ആയുധധാരികളെ വെടിവച്ചുകൊന്നു. മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ ചന്ദേല്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചതെന്നാണ് സൈന്യം പറയുന്നത്. അസം റൈഫിള്‍സ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷന്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നു സേന വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചന്ദേലിലെ ന്യൂ സാംതാല്‍ ഗ്രാമത്തിനു സമീപത്തു വച്ചാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തതായും തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ട എന്നുമാണ് ഔദ്യോഗിക ഭാഷ്യം.

Manipur: 10 militants killed in gunfight in Chandel district, operation underway

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക