01
May 2025
Fri
01 May 2025 Fri
fire broke out in BoChe 1000 acre

വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ 1000 ഏക്കറില്‍ തീപ്പിടിത്തം. ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്ത റസ്റ്റോറന്റും കള്ള് ഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്തായിരുന്നു തീപ്പിടിത്തം. ഈ സമയം ഇവിടെയുണ്ടായിരുന്നവരെല്ലാം ഓടിരക്ഷപെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിനോദസഞ്ചാരികള്‍ക്കായി നിര്‍മിച്ചിരുന്ന കുടിലുകളെല്ലാം തീപിടിത്തത്തില്‍ ചാമ്പലായി. വെള്ളി ഉച്ചയ്ക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. പിന്നാലെ അഗ്‌നിശമനാ സേനയെത്തി തീ അണച്ചു.

ALSO READ: വയനാട്ടിൽ ഹട്ട് തകർന്ന് യുവതിയുടെ മരണം, സ്ഥാപനത്തിന് ലൈസൻസ് ഇല്ല, സുരക്ഷാ സംവിധാനവും ഇല്ല, റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ | Tent collapses in Wayanad Resort

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക