25
May 2025
Sat
25 May 2025 Sat
grade si suicide

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഹോം സ്റ്റേയില്‍ ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. (SI found dead in home stay) കഞ്ഞിക്കുഴി പടന്നയില്‍ അജയ് സരസന്‍ (54) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അജയ് എട്ട് വര്‍ഷമായി മാരാരിക്കുളത്താണ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഹോം സ്റ്റേയില്‍ റൂം എടുത്തത്.

വെക്കേറ്റ് ചെയ്യേണ്ട സമയമായിട്ടും കാണാത്തതിനാല്‍ ഹോം സ്റ്റേ ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.