24
May 2025
Mon
24 May 2025 Mon
Waqf tribunal

കോഴിക്കോട്: വഖ്ഫ് ട്രിബ്യൂണലിന്റെ പുതിയ ചെയര്‍പേഴ്സണായി ടി കെ മിനിമോള്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. (New Chairperson for Waqf Tribunal) നിലവില്‍ ജില്ലാ ജഡ്ജിയാണ് മിനിമോള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇനി മിനി മോളായിരിക്കും മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുക. മുനമ്പത്തെ ഭൂമിയെ വഖ്ഫായി രജിസ്റ്റര്‍ ചെയ്ത വഖ്ഫ് ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് ഫാറൂഖ് കോളജ് നല്‍കിയ കേസും പ്രദേശത്ത് താസമിക്കുന്നവര്‍ നല്‍കിയ കേസും ട്രിബ്യൂണലിന്റെ പരിഗണനയിലുണ്ട്.

1995ലെ വഖ്ഫ് നിയമപ്രകാരമായിരിക്കും കേസ് പരിഗണിക്കുക എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 2025ലെ നിയമഭേദഗതി വരുന്നതിന് മുമ്പ് കേസ് തുടങ്ങിയതാണ് കാരണം.

2025ലെ നിയമഭേദഗതിയിലെ സെക്ഷന്‍ മൂന്നിന് മാത്രമാണ് മുന്‍കാല പ്രാബല്യമുള്ളത്. വഖ്ഫിന് സമാനമായ ലക്ഷ്യങ്ങള്‍ക്കായി മുസ്ലിംകള്‍ രൂപീകരിക്കുന്ന ട്രസ്റ്റുകളുമായി ബന്ധപ്പെട്ട ഭേദഗതിയാണ് അത്. അതിനാല്‍ കേസിലെ പ്രധാന വിഷയങ്ങള്‍ക്ക് 1995ലെ നിയമമമായിരിക്കും ബാധകം.