02
May 2025
Mon
02 May 2025 Mon
four children suffocated to death inside car while playing

നിര്‍ത്തിയിട്ട കാറിനുള്ളില്‍ കളിക്കാന്‍ കയറിയ നാലുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ ആണ് സംഭവം. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു. മറ്റു രണ്ട് കുട്ടികള്‍ അവരുടെ സുഹൃത്തുക്കളാണ്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടില്‍ നിന്ന് പുറത്ത് പോയതായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കണ്ട കുട്ടികള്‍ വാഹനത്തില്‍ കയറുകയായിരുന്നു. പിന്നാലെ കാര്‍ ലോക്കായി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് കാറിനുളളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ALSO READ: കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കായി; നാല് കുഞ്ഞു സഹോദരങ്ങൾക്ക് ദാരുണാന്ത്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക