30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
clash over curry in a hotel at Kattappana

ഗ്രേവി നല്‍കാത്തതിനെ ചൊല്ലി ഇടുക്കി കട്ടപ്പനയിലെ ഹോട്ടലില്‍ കൂട്ടത്തല്ല്. ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും പരിക്ക്. പോലീസ് എത്തിയാണ് സംഘര്‍ഷത്തിന് അറുതി വരുത്തിയത്. കട്ടപ്പന-പുളിയന്മല റോഡില്‍ പ്രവര്‍ത്തിക്കുന്ന അമ്പാടി ഹോട്ടലില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടലിന് സമീപത്തെ തുണിക്കടയില്‍ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശികളായ കുടുംബവും ഹോട്ടല്‍ ജീവനക്കാരും തമ്മിലാണ് കൈയാങ്കളിയുണ്ടായത്. ഹോട്ടലിനുള്ളില്‍ കൂട്ടത്തല്ല് അരങ്ങേറിയതോടെ കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ടു. പോലീസ് എത്തിയ ശേഷമാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും ഗ്രേവി ചോദിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. ജഗ്ഗ് കൊണ്ടുള്ള ആക്രമണത്തിലാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്.

ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടല്‍ ജീവനക്കാരായ നാലു പേരും ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ എത്തിയ ശേഷവും ഇരുകൂട്ടരും കൈയാങ്കളിയിലേര്‍പ്പെട്ടു. തുടര്‍ന്ന് ഇവിടെയും പോലീസെത്തി.

ALSO READ: രണ്ടാമത് പപ്പടം കൊടുത്തില്ല; ആലപ്പുഴയിൽ കല്യാണസദ്യയിൽ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement