തിരുവനന്തപുരം വര്‍ക്കലയില്‍ മകളെ പീഡിപ്പിച്ചതിന് അച്ഛന് അറസ്റ്റില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അതിക്രമത്തിനിരയായത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പോവുകയും ഇവിടെ നിന്ന് പൊന്മുടിയില് കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പ്രതി മകളെ പീഡിപ്പിക്കുകയായിരുന്നു.
|
പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശയായ പെണ്‍കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മദ്യപിച്ച് ശേഷം മകളേയും ഭാര്യയേയും ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. 2019ലും ഇയാള്‍ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്നു. വിചാരണവേളയില്‍ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് കോടതി വെറുതെ വിട്ടു. അന്ന് അമ്മയും ബന്ധുക്കളും കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





