27
May 2025
Sat
27 May 2025 Sat
man dies in kozhikode during well digging

കോഴിക്കോട് അഴിയൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. ഒരാളെ രക്ഷപെടുത്തി. കണ്ണൂര്‍ കരിയാട് മുക്കാളിക്കരയില്‍ കുളത്തുവയല്‍ രജീഷ്(48)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഴിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഹാജിയാര്‍ പള്ളി റോഡില്‍ ശനി ഉച്ചയ്ക്കാണ് അപകടം. ആറംഗസംഘമാണ് കിണര്‍ കുഴിക്കാനായി ഉണ്ടായിരുന്നത്. അപകടസമയം രജീഷും അഴിയൂര്‍ മൂന്നാം ഗേറ്റ് സ്വദേശി വേണു(52)വുമാണ് കിണറിലുണ്ടായിരുന്നത്.

ഇരുവര്‍ക്കും മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. വേണുവിനെ ഉടന്‍ തന്നെ പുറത്തെടുക്കാനായി. ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

ALSO READ: പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ വീട്ടമ്മയോടിച്ച കാര്‍ കിണറ്റില്‍ വീണു