പറവൂരില്‍ മൂന്നു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇരുപതുകാരന് 40 വര്‍ഷം കഠിനതടവ്. (Sexual assault on three year old boy: Youth sentenced 40 years) പറവൂര്‍ നന്ത്യാട്ടുകുന്നം കീഴോത്തുപറമ്പ് കോളനിയില്‍ അഖില്‍ കൃഷ്ണനാണ് (20) പറവൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി കടുത്ത ശിക്ഷ വിധിച്ചത്. തടവിന് പുറമേ, 40,000 രൂപ പിഴയും അടക്കണം.
|
പിഴത്തുക ഒടുക്കിയില്ലെങ്കില്‍, ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് കൈമാറണമെന്നും വിധിയിലുണ്ട്.
2023 ഫെബ്രുവരി 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മ കുട്ടിയുമായി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കുകയായിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും 7 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





