24
May 2025
Thu
24 May 2025 Thu
sexual assault case pathanamthitta

പത്തനംതിട്ട: മുണ്ടുകോട്ടക്കല്‍ വല്യയന്തിയിലെ ചര്‍ച്ചിലെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. (Middle aged man arrested in Pathanamthitta for sexually assaulting a girl)  മുണ്ടുകോട്ടക്കല്‍ വല്യയന്തി കൃപാഭവനം വീട്ടില്‍ ഷിബു(48)വാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 11.30നാണ് സംഭവം. പെണ്‍കുട്ടിയും കൂട്ടുകാരിയും ഒന്നിച്ച് വല്യയന്തിയിലെ പള്ളിയില്‍ ആരാധനയ്ക്കും സണ്‍ഡേ സ്‌കൂളിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ആരാധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഗേറ്റിന് സമീത്തുണ്ടായിരുന്നു ഷിബു കുട്ടിയെ പ്രലോഭിപ്പിച്ച് പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് ദേഹത്ത് കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി കൈ തട്ടിമാറ്റി ഓടിപ്പോയപ്പോള്‍ പിന്നാലെയെത്തി ശല്യം ചെയ്യുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. രക്ഷപ്പെട്ട പെണ്‍കുട്ടി കൂട്ടുകാരിയുടെ അമ്മയോട് കുട്ടി കാര്യം പറഞ്ഞു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ അവര്‍ രക്ഷാകര്‍ത്താക്കളെ വിവരം അറിയിച്ചതിനെതുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

ALSO READ: ബസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം; മധ്യവയസ്‌കന് മൂന്നു വര്‍ഷം തടവ്

തുടര്‍ന്ന് വനിതാ സെല്‍ എസ് ഐ ഐ വി ആഷ കുട്ടിയുടെ വിശദമായ മൊഴി രഖപ്പെടുത്തി. പ്രതിക്കെതിരെ വനിതാ പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശിശുക്ഷേമ സമിതിക്കു റിപ്പോര്‍ട്ട് നല്‍കുകയും കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൈലപ്ര പള്ളിപ്പടിയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.