23
May 2025
Thu
23 May 2025 Thu
sexual assault

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്ധ്യവയസ്‌കന് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും. (Middle-aged man gets three years in prison for sexually assaulting schoolgirls on bus) ഡാന്‍സ് പരിശീലനം കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ മടങ്ങവെയാണ് വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലമ്പുഴ തോട്ടവാരം ലെയിനില്‍ സാഫല്യത്തില്‍ സുഹൃദനെ (62)യാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്‌സോ ജഡ്ജ് സി.ആര്‍. ബിജുകുമാര്‍ ശിക്ഷിച്ചത്. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്.

ALSO READ: ആര്‍എസ്എസുകാരനായ സുഹൃത്ത് മണലിറക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊലപ്പെടുത്തി; കൊല്ലപ്പെട്ട റഹീം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട മഹല്ല് സെക്രട്ടറി

2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ഡാന്‍സ് പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുഹൃത്തുക്കളാ 14ഉം 18ഉം വയസ്സുള്ള വിദ്യാര്‍ത്ഥിനികള്‍. ഈ സമയത്താണ് ബസ്സിലുണ്ടായിരുന്ന സുഹൃദന്റെ അതിക്രമം. മംഗലാപുരം പോലീസിലായിരുന്നു ആദ്യം പരാതി നല്‍കിയത്.

എന്നാല്‍, പിന്നീട് കേസ് പോത്തന്‍കോട് പൊലീസിന് കൈമാറി. പരാതി ലഭിച്ച ദിവസം തന്നെ സുഹൃദനെ പോത്തന്‍കോട് പോലീസ് പിടികൂടി.

രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി. പ്രോസിക്യൂഷനുവേണ്ടി ആറ്റിങ്ങല്‍ ഫാസ്റ്റ്ട്രാക്ക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.സലിംഷാ ഹാജരായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക