പാലക്കാട്: മണ്ണാര്‍ക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്മെന്റ് ഓഫീസര്‍ മരിച്ചു. പത്തിരിപ്പാല മണ്ണൂര്‍ സ്വദേശിനി പ്രസന്നകുമാരി (56) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.
|
പ്രസന്നകുമാരി വീട്ടില്‍ നിന്ന് ഓഫീസിലേക്ക് വരുന്ന വഴിയാണ് അകടത്തില്‍പ്പെട്ടത്. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത്, സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ഡോര്‍ തട്ടുകയായിരുന്നു. ഇതോടെ റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. സംഭവസ്ഥലത്തുവച്ച് തന്നെ പ്രസന്നകുമാരി മരിച്ചു.
നാളെ വിരമിക്കാനാരിക്കുകയായിരുന്നു പ്രസന്നകുമാരി. ഇതിനായി ഭാഗമായി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വീട്ടില്‍ വിരുന്ന് നല്കാന് പന്തല്‍ ഉള്‍പ്പെടെ തയാറാക്കിയാണ് പ്രസന്നകുമാരി ഓഫിസിലേക്ക് പോയത്.
വിരുന്നിന് 150 പേരെ ക്ഷണിക്കുകയും ചെയ്തു. അവര്‍ക്കുള്ള ഭക്ഷണവും തയാറാക്കിവയ്ക്കുകയും ചെയ്തിരിക്കെയാണ് മരണവിവരം വീട്ടിലെത്തിയത്.
ബുധനാഴ്ച ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കിയിരുന്നു. ദിവസവും മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓഫിസിലേക്കു നടന്നാണു പോകാറ്. അവിവാഹിതയാണ്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Mannarkkad Employment Officer dies after being hit by bus door while crossing road in Mannarkkad


