30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Jeddah-Makkah train service every hour

ജിദ്ദ: സൗദി റെയില്‍വേ കമ്പനി (എസ് എ ആര്‍ – സാര്‍) 1446 ഹജ്ജ് സീസണിനായുള്ള പ്രവര്‍ത്തന പദ്ധതി ഊര്‍ജിതമായി നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി ഹജ്ജ് സന്നാഹങ്ങള്‍ പൂര്‍ണതോതിലേക്ക് പുരോഗമിക്കവേ സാര്‍ ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് മണിക്കൂര്‍ തോറും സര്‍വീസ് ആരംഭിച്ചു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മക്ക സ്റ്റേഷനിലേക്കാണ് ഓരോ മണിക്കൂറിലും ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസ് നടത്തി കൊണ്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ട്രെയിനുകളില്‍ ഒന്നാണിത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ട്രെയിന്‍ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറില്‍ താഴെയായി കുറയ്ക്കുന്നു.

ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ ഗതാഗതം സുഗമമാക്കുന്നതിനും സേവന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഈ സീസണിലെ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി 4,700-ലധികം ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ നടത്തുമെന്ന് സൗദി റെയില്‍വേ കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന വര്‍ധനവും കണക്കിലെടുത്താണ് ജിദ്ദാ വിമാനത്താവള സ്റ്റേഷനില്‍ നിന്ന് മക്കാ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണത്തില്‍ വരുത്തിയ വര്‍ധനവ്.

ALSO READ: സൗദിയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകളും; ആഘോഷമാക്കി സൗദി റെയില്‍വേ

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement