22
Jan 2023
Mon
22 Jan 2023 Mon

രാജ്യത്തെ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പരിശീലനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ വനിതകളുടെ നേട്ടം ആഘോഷിച്ച് സൗദി അറേബ്യ. പരിശീലനം പൂർത്തിയാക്കിയ 32 വനിതകളുടെ വീഡിയോ പുതുവർഷ ദിനത്തിൽ സൗദി റെയിൽവേ പുറത്തുവിടുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി റെയിൽവേയുടെ ട്രെയിനുകൾ ഓടിക്കുന്ന ആദ്യ വനിതകളാവും ഇവർ. വിവിധ മേഖലകളിലായി 480 മണിക്കൂറിലേറെ സമയം ഇവർ പരിശീലനം പൂർത്തിയാക്കിയതായി ​ഗതാ​ഗത മന്ത്രി സാലിഹ് അൽ ജാസിർ പറഞ്ഞു.


ഒരുവർഷം നീണ്ടുനിൽക്കുന്ന പരിശീലനം പൂർത്തിയാക്കുന്ന ഇവർ 453 കിലോമീറ്റർ ദൈർ​ഘ്യമുള്ള മക്ക-മദീന ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേ​ഗ പാതയിലെ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കും. വരുംമാസങ്ങളിൽ തന്നെ ഇവർ ഹറമൈൻ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.