തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. (Eid al-Adha holiday is only on Saturday) നേരത്തെ സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം വെള്ളിയാഴ്ച്ചയായിരുന്നു അവധി. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
|
സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഒരു ദിവസം മാത്രമാണ് അനുവദിച്ചത്. രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് 3 ദിവസമെങ്കിലും അവധി വേണമെന്ന് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. എന്നാല്‍, മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇത് അവഗണിച്ചു തള്ളുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


