യുഎസില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ഇവാഞ്ചിലിക്കല്‍ സഭയുടെ ബിഷപ്പ് അറസ്റ്റില്‍. മണിമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവാഞ്ചിലിക്കല്‍ സഭയുടെ ബിഷപ്പ് സന്തോഷ് പി ചാക്കോ ആണ് പിടിയിലായത്. കുറിച്ചി സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപയാണ് ബിഷപ്പ് സന്തോഷ് പി ചാക്കോ തട്ടിയത്.
|
സന്തോഷ് ആവശ്യപ്പെട്ട പണം നല്‍കിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ചിങ്ങവനം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരേ മണിമല, ചങ്ങനാശ്ശേരി, മണര്‍കാട്, തൃശ്ശൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.
മുമ്പ് മറ്റൊരു സഭയില്‍ വൈദികനായിരുന്ന ഇയാള്‍, സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് തട്ടിപ്പ് നടത്തിയത്.
ALSO READ: കടുത്ത ലൈംഗിക ആരോപണം, ലിവർപൂളിലെ മലയാളി ബിഷപ്പ് രാജിവച്ചു; വനിതാ ബിഷപ്പ് അടക്കം പരാതി നൽകി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





