|
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൻറെ (RCB) വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും ആർസിബി ക്യാപ്റ്റനുമായ വിരാട് കോഹ്ലിക്കെതിരെ പരാതി. കർണാടകയിലെ ശിവമോഗ ജില്ലയിലെ താമസക്കാരനായ ആക്ടിവിസ്റ്റ് എച്ച്എം വെങ്കിടേഷാണ് എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും അന്വേഷണ സമയത്ത് അത് പരിശോധിക്കുമെന്നും കബ്ബൺ പാർക്ക് പോലീസ് മറുപടി പറഞ്ഞു.
നേരത്തേ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നും ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ് ആര് കൃഷ്ണകുമാറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. കെഎസ്സിഎ പ്രസിഡന്റ് എ രഘുറാം ഭട്ട് അടക്കമുള്ളവരുടെ ഹരജി പരിഗണിച്ചാണ് നടപടി.
Complaint against RCB captain Virat Kohli over Bengaluru stadium stampede


