22
Jun 2025
Tue
22 Jun 2025 Tue
CPO committed suicide days after gets job

ജോലി ലഭിച്ചതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്റ് ബറ്റാലിയന്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫിസറായ തൃശ്ശൂര്‍ വിയ്യൂര്‍ സ്വദേശി അഭിജിത്ത് കെ ആര്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ പോയ യുവാവ് ചൊവ്വ ഉച്ചയോടെയാണ് തിരികെയെത്തിയത്.

മങ്കരയിലെത്തി സ്റ്റേഷനില്‍ കുറെ സമയം ഇരിക്കുകയും രാത്രി 8.30ന് മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.

ALSO READ: മലാപ്പറമ്പിലെ പെണ്‍വാണിഭകേന്ദ്രത്തിലെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി