17
Jun 2025
Mon
17 Jun 2025 Mon
malaparambu sex trafficking working style

കോഴിക്കോട് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ പെണ്‍വാണിഭകേന്ദ്രത്തിലെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയെന്ന് പോലീസ്. പെണ്‍വാണിഭം നടന്നുവന്നിരുന്ന ഫ്‌ളാറ്റ് പോലീസ് റെയ്ഡ് ചെയ്തപ്പോള്‍ പിടിയിലായ നടത്തിപ്പുകാരായ ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, വയനാട് ഇരുളം സ്വദേശിനി ബിന്ദു എന്നിവരാണ്് ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനാശാസ്യത്തിനായി ഫ്‌ളാറ്റിലെത്തിയിരുന്നവരെയും ഇവര്‍ മുഖേന താല്‍പര്യമുള്ള മറ്റുള്ളവരെയും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നു.

താല്‍പര്യം അറിയിക്കുന്ന ഇടപാടുകാര്‍ക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ലൊക്കേഷന്‍ കൈമാറുകയും ഫ്‌ളാറ്റിലെത്തി പണം അടയ്ക്കുന്നവരെ യുവതികളുടെ അടുത്ത് എത്തിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. ആശുപത്രികളുടെ അടുത്താണ് ഈ ഫ്‌ളാറ്റുള്ളത്. ഇതിനാല്‍ തന്നെ രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമായിരുന്നു ഫ്‌ളാറ്റിലെത്തുന്ന ഇടപാടുകാരില്‍ കൂടുതലും.

3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങിയിരുന്നതെങ്കിലും 1000 രൂപ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ളാറ്റില്‍ എത്തിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ALSO READ: കോഴിക്കോട്ട് പെണ്‍വാണിഭകേന്ദ്രം റെയ്ഡ് ചെയ്ത് 9 പേരെ പിടികൂടി