24
Jun 2025
Tue
24 Jun 2025 Tue
woman dies in scooter accident

സ്‌കൂട്ടറിനു കുറുകെ പൂച്ച ചാടിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ആണ് സംഭവം. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി ദേശീയപാത 66ല്‍ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു സുമി. ഇതിനിടെ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കള്‍: അവിനാശ്, അമൃതേശ്.

ALSO READ: പൂച്ചക്കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 33കാരി ഏഴാംനിലയിൽ നിന്ന് വീണുമരിച്ചു