ഓസ്ട്രിയയിലെ ഗ്രാസിലെ സ്കൂളില്‍ തോക്കുമായെത്തി വിദ്യാര്‍ഥി കുട്ടികളും അധ്യാപകനുമടക്കം 10 പേരെ വെടിവച്ചുകൊന്നു. ഇതിനു പിന്നാലെ അക്രമി സ്വയം വെടിവച്ചു മരിച്ചു. സ്കൂളിലെ ശുചിമുറിയിലായിരുന്നു അക്രമിയായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
|
വിവരമറിഞ്ഞ് ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി ഗര്ഹാര്ഡ് കാര്‍ണര്‍ സംഭവസ്ഥലത്തേക്ക് യാത്രിതിരിച്ചു. പ്രാദേശികസമയം രാവിലെ പത്തോടെയായിരുന്നു ആക്രമണം.
സ്കൂളില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുന്നുവെന്ന വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമി ജീവനൊടുക്കിയിരുന്നു. കൊല്ലപ്പെട്ടവരില്‍ 9 പേര് വിദ്യാര്‍ഥികളും ഒരാള്‍ അധ്യാപകനുമാണെന്ന് ഗ്രാസ് പോലീസ് അറിയിച്ചു.
ALSO READ: ഇടുങ്ങിയ വഴിയിലൂടെ കാറോടിച്ചതിനെ ചൊല്ലി വഴക്ക്; യുഎഇയില്‍ മൂന്ന് സ്ത്രീകളെ വെടിവച്ചുകൊന്നു
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





