റിയാദ് : 2023ലെ ഖത്തർ ലോകകപ്പിൽ സാക്ഷാൽ അർജൻ്റീനയെ പരാജയപ്പെടുത്തി ഫുട്ബോൾ ലെകത്തെ ഞെട്ടിച്ച സഊദി അറേബ്യക്ക് ഇക്കുറി ലോകകപ്പിൽ കളിക്കാൻ ഭാഗ്യമില്ല. നിർണായക മത്സരത്തിൽ സൗദി അറേബ്യയെ 2-1 പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകകപ്പ് യോഗ്യത നേടി.
|
മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഓസ്‌ട്രേലിയ ജയിച്ചു കയറിയത്. കളിയുടെ 19-ാം മിനിറ്റില്‍ അബ്ദുള്‍റഹ്മാന്‍ അല്‍ അബൗദ് ആണ് സൗദിയെ മുന്നിലെത്തിച്ചത്. എന്നാല്‍ ഒന്നാം പകുതിയില്‍ തന്നെ ഓസീസ് സമനില പിടിച്ചു. 42-ാം മിനിറ്റില്‍ കോണര്‍ മെറ്റ്കാഫാണ് സമനില ഗോള്‍ നേടിയത്.
48-ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ടീമിനെ മുന്നിലെത്തിച്ചു. തുടന്ന് ഇതേ ട്രെൻഡ് അവസാനം വരെ കങ്ങാരുക്കൾ നിലനിർത്തി. ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ ആറാം ലോകകപ്പ് യോഗ്യത ആണ് ലഭിക്കുന്നത്.
അതേസമയം മറ്റൊരു മത്സരത്തില്‍ ബൊളീവിയയോട് 2-0 തോല്‍വി വഴങ്ങിയതോടെ ലാറ്റിനമേരിക്കൻ കരുത്തരായ ചിലിക്ക് തുടര്‍ച്ചയായ മൂന്നാം തണവണയും ലോകകപ്പ് യോഗ്യത ലഭിച്ചില്ല. തുടര്‍ച്ചയായ മൂന്നാം ലോകകപ്പില്‍ നിന്നാണ് ചില പുറത്താവുന്നത്. നേരത്തെ 2018-ലും 2022-ലും ലാറ്റിനമേരിക്കന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പ് യോഗ്യത ലഭിരുന്നില്ല.
മറ്റൊരു മത്സരത്തില്‍ കൊളംബിയക്കെതിരെ അര്‍ജന്റീനക്ക് സമനിലക്കുരുക്കിലായി ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ കൊളംബിയ ഒരു ഗോള്‍ ലീഡുമായി മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ സമനില ഗോളിനായുള്ള അര്‍ജന്റീന ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ലാറ്റിനമേരിക്കല്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ പരാഗ്വെയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തികാനറികള്‍ ബെര്‍ത്ത് ഉറപ്പിച്ചത് ആണ് മറ്റൊരു ഹൈലൈറ്റ്.
മറ്റൊരു മത്സരത്തില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി.
44ാം മിനിറ്റില്‍ വിങ്ങര്‍ വിനീഷ്യസാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. പുതിയ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്കു കീഴില്‍ ബ്രസീലിന്റെ ആദ്യ ജയം. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.
ലാറ്റിനമേരിക്കയില്‍നിന്ന് ബ്രസീലിനെ കൂടാതെ, അര്‍ജന്റീനയും ഇക്വഡോറും ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 16 മത്സരങ്ങളില്‍നിന്ന് 25 പോയിന്റാണ് ബ്രസീലും ഇക്വഡോറും നേടിയത്.
ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനക്ക് 16 മത്സരങ്ങളില്‍നിന്ന് 35 പോയിന്റുണ്ട്. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് കാനഡ, മെക്‌സിക്കോ, യു.എസ് എന്നീ രാജ്യങ്ങളാണ് സംയുക്ത വേദിയൊരുക്കുന്നത്.
തെക്കന്‍ അമേരിക്കയില്‍നിന്ന് ആറു രാജ്യങ്ങളാണ് നേരിട്ട് യോഗ്യത നേടുന്നത്. ഏഴാമതെത്തുന്ന ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കണം..
Australia qualifies for FIFA World Cup 2026; beats Saudi Arabia 2-1 in qualifier


