20
Jun 2025
Fri
20 Jun 2025 Fri
IRAN ATTACK ISRAEL

ടെല്‍ അവീവ്: പശ്ചിമേഷ്യയെ ഒരിക്കല്‍ക്കൂടി യുദ്ധം വ്യാപിപ്പിച്ച് ഇറാനെതിരെ ആക്രമണം തുടങ്ങി ഇസ്രായേല്‍. ഇറാന്റെ പലഭാഗത്തും വ്യോമാക്രമണങ്ങള്‍ നടത്തിയതായും ഡസന്‍ കണക്കിന് ജെറ്റുകള്‍ ഉപയോഗിച്ചതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യം അറിയിച്ചത്. ന്നു. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിരവധി സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്‍ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകള്‍, സൈനിക ശേഷികള്‍, ആയുധശേഖരം എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. തങ്ങളുടെ ദൗത്യം പൂര്‍ത്തിയാകുന്നതുവരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. നേരിട്ട് രാജ്യാതിര്‍ത്തികളില്ലാത്ത രാജ്യങ്ങളായതിനാല്‍ ഏതുവഴിയാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. യുഎസിന്റെ അറിവോടെയാണ് ആക്രമണങ്ങളെല്ലാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഇസ്രായേല്‍ ഏതുസമയത്തും ഇറാനെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലുള്ള നയന്തന്ത്ര പ്രതിനിധികളെ യുഎസ് ഭാഗികമായി പിന്‍വലിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ തെഹ്‌റാനിലെ പ്രധാന വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

Israel says it has launched strikes on Iran as blasts heard across country