മേയ് നാലിന് രാജ്യവ്യാപകമായി നടന്ന നീറ്റ് യുജി 2025 (NEET UG 2025 result) പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (National Testing Agency) പ്രസിദ്ധീകരിച്ചു. നീറ്റ് യുജി 2025ല്‍ ആകെ 12,36,531 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. 2024ല്‍ ഇത് 13,15,853 വിദ്യാര്‍ഥികളായിരുന്നു. കേരളത്തില്‍നിന്ന് ഇത്തവണ 73,328 പേര്‍ യോഗ്യത നേടിയപ്പോള്‍, 2024ല്‍ 86,713 പേര്‍ക്കായിരുന്നു യോഗ്യത.
എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.inല്‍ ഫലം ലഭ്യമാണ്.
|
എം ബി ബി എസ്, ബി ഡി എസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി 22.7 ലക്ഷത്തിലധികം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആണ് മെയ് 4ന് നടന്ന പരീക്ഷയെഴുതിയത്.
NEET Result 2025: Category-wise Number of Students Qualified
| Category | Number of Students Qualified |
|---|---|
| OBC | 564611 |
| SC | 168873 |
| ST | 67234 |
| General | 338728 |
| EWS | 97085 |
| Total | 1236531 |
ഫലം പരിശോധിക്കേണ്ട വിധം
പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് നമ്പര്‍, ജനനത്തീയതി തുടങ്ങിയ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് അവരുടെ ഫലങ്ങള്‍ പരിശോധിക്കാവുന്നതാണ്.
neet.nta.nic.in സന്ദര്‍ശിക്കുക.
‘NEET UG 2025 Result’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
അപേക്ഷ നമ്പര്‍, ജനനത്തീയതി, സുരക്ഷാ പിന്‍ എന്നിവ നല്‍കുക.
സ്‌കോര്‍കാര്‍ഡ് ആക്‌സസ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
ഭാവി റഫറന്‍സിനായി ഒരു പകര്‍പ്പ് സേവ് ചെയ്യുക അല്ലെങ്കില്‍ പ്രിന്റ് എടുക്കുക.
ഫലം പ്രഖ്യാപിച്ചതിന് ശേഷം മെഡിക്കല്‍ കൗണ്‍സിലിങ് ആരംഭിക്കും. മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി (എം സി സി) ഓള്‍ ഇന്ത്യ ക്വാട്ട (എ ഐ ക്യൂ) കൗണ്‍സിലിങ് (15% സീറ്റുകള്‍) കൈകാര്യം ചെയ്യും.
കേരളത്തിലുള്ള സീറ്റുകള്‍ക്കായി പ്രത്യേക കൗണ്‍സിലിങ് ഇതോടൊപ്പം നടത്തും. സംസ്ഥാന സര്‍ക്കാര്‍ കോളജുകളിലെ 85% സീറ്റുകളും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 100% സീറ്റുകളും ഇതില്‍ ഉള്‍പ്പെടും.
NEET 2025 Result : Top 10 Toppers List
നീറ്റ് പരീക്ഷയില്‍ മുന്നിലെത്തിയ ആദ്യ പത്തുപേര്‍
| Name | AIR | Percentile | State |
|---|---|---|---|
| Mahesh Kumar | 1 | 99.9999547 | Rajasthan |
| Utkarsh Awadhiya | 2 | 99.9999095 | Madhya Pradesh |
| Krishang Joshi | 3 | 99.9998189 | Maharashtra |
| Mrinal Kishore Jha | 4 | 99.9998189 | Punjab |
| Avika Aggarwal | 5 | 99.99906832 | Delhi NCT |
| Jenil Vinodbhai Bhayani | 6 | 99.99906832 | Gujarat |
| Keshav Mittal | 7 | 99.99906832 | Punjab |
| Jha Bhavya Chirag | 8 | 99.99906379 | Gujarat |
| Harsh Kedawat | 9 | 99.9995474 | Delhi NCT |
| Aarav Agrawal | 10 | 99.9995474 | Maharashtra |
NEET UG Result 2025 today! Download scorecard from neet.nta.nic.in using THESE credentials


